കൊറോണ വൈറസ് വർക്കലയിൽ സ്ഥിരീകരിച്ചതോടെ അഡ്വ:വി.ജോയി.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

വർക്കല നഗരസഭയിൽ ഇന്ന് അഡ്വ:വി.ജോയി.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്. വൈസ് ചെയർമാൻ അനീജോ, തഹസീൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഡോക്ടർമാർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ, വർക്കല പോലീസ് ഉദ്ദ്യോഗസ്ഥർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. അസ്സോസിയേഷൻ ഭാരവാഹികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കർശനമായി വാഹനങ്ങളിൽ പരിശോധന നടത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫയർ സർവീസ് ഉദ്യോഗസ്ഥന്മാരോട് വർക്കല ഹോസ്പിറ്റൽ പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അണുവിമുക്തമാക്കുക നിർദ്ദേശം നൽകി. മേഖലയിലെ എല്ലാ ഏരിയകളിലും അനോൻസ്മെൻറ് നടത്തുവാനും തീരുമാനിച്ചു. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്ക്കുകൾ ധരിക്കണമെന്ന് എം.എൽ.എ ജനങ്ങളോട് ആവശ്യപ്പെട്ടു. വർക്കല പുത്തൻചന്ത യിലെ രണ്ടു പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കോവിഡ് 19 ബാധിച്ച ആൾ സമ്പർക്കം നടത്തിയതായി വിവരം ലഭിച്ചതനുസരിച്ച് ഇവിടെയുള്ള ജീവനക്കാർ മാസ്കും, ഗ്ലൗസുകളും ധരിക്കണമെന്നും അണുവിമുക്തം ആകുന്നതിന് നിയമനടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

Leave a Reply