Author: News Desk
-

കണ്ടൻസ്ഡ് ജേർണലിസം : എം. കെ. ബാലമോഹന് ഒന്നാം റാങ്ക്
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തിയ കണ്ടൻസ്ഡ് ജേണലിസം പിജി ഡിപ്ലോമ കോഴ്സിൽ സ്കൂൾ അദ്ധ്യാപകനായ എം.കെ. ബാലമോഹൻ ഒന്നാം റാങ്ക് നേടി. അഞ്ജന പ്രേംകുമാറിന് രണ്ടാം റാങ്കും , സോളൻ വർഗീസിന് മൂന്നാം റാങ്കും ലഭിച്ചു. പരീക്ഷാഫലം പ്രസ് ക്ലബ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-

കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 25.08.2024ന് ഭാഗീകമായി മുടങ്ങിയേക്കും
കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25ന് രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടവുന്നതാണ്. കെ.എസ്.ഇ.ബി.യുടെ മറ്റ് സോഫ്റ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും ഇതുമായി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
-

കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം
തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, നഗരസഭ കൗണ്‍സിലര്‍മാരായ ഡി.ജി. കുമാരന്‍, പി.കെ. ഗോപകുമാര്‍, അജിത്ത്, പ്രസ് ക്ലബ് സെക്രട്ടറി എം.…
-

ഭവന രഹിതരില്ലാത്ത കേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ. ബിന്ദു
ഭവനരഹിതരില്ലാത്ത കേരളമാണ് ഈ സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ‘സ്‌നേഹക്കൂട്’ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നുമന്ത്രി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് മന്ത്രി ഡോ. ബിന്ദു നിർവ്വഹിച്ചത്. പദ്ധതിക്കു കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ചുനൽകുന്ന ‘സ്‌നേഹക്കൂടാ’ണ് കാട്ടുങ്ങച്ചിറ…
-

ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി
തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി 2 പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ സര്‍ക്കാര്‍ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്‌സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയില്‍ 3 സീറ്റുകളായി. മാനസികാരോഗ്യ രംഗം ശക്തിപ്പെടുത്താനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇതേറെ സഹായിക്കും. സൈക്യാട്രി രംഗത്ത് കൂടുതല്‍…
-

ഹേമ കമ്മിറ്റി റിപ്പോർട്ട് കടുത്ത പ്രതികരണവുമായി നടി ഉർവശി
അമ്മ ജനറൽ സെക്രട്ടറി ഇന്നലെ പറഞ്ഞതുപോലെ ഒഴുക്കൻ മറ്റുള്ള പ്രതികരണം ഒഴിവാക്കണം പഠിക്കാൻ സമയം വേണം എന്ന് പറഞ്ഞ് ഇടപെടൽ വൈകരുത് റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് അമ്മയാണ് സംഘടന ഇരകളായ പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണം ഉടൻ എക്സിക്യൂട്ടീവ് വിളിച്ച് ചേർക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും ഉർവശി പറഞ്ഞു
-

ദേശഭക്തി ഗാനമൽസരം; ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
കൊല്ലം: കഴിഞ്ഞ ജൂൺ 25 ന് കൊല്ലം ഓക്സ്‌ഫോർഡ് സ്കൂളിൽ ആരംഭിച്ച രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തി ഗാനമൽസരം സംഘടിപ്പിച്ചു. 14 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ വടക്കേവിള ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം ടി കെ എം സെൻ്റിനറി പബ്ലിക് സ്കൂൾ, കൊല്ലം നവദീപ് പബ്ലിക് സ്കൂൾ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
-

ഡ്രൈവിങ് ഇൻസ്ട്രക്ടർ അഭിമുഖം 29ന്
കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയിലെ ഡ്രൈവിങ് സ്‌കൂളിൽ ഡ്രൈവിങ് ഇസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 29 രാവിലെ 10.30നാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വനിതകൾക്കും കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ഡ്രൈവർമാർക്കും ഡ്രൈവിങ് സ്‌കൂൾ നടത്തി മുൻ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2418317
-

മാതൃജ്യോതി, പരിരക്ഷ പദ്ധതികളിൽ അപേക്ഷിക്കാം
അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വഴി അപേക്ഷ നൽകാം. ഭിന്നശേഷിക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ, ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളിൽ അല്ലെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനും ശസ്ത്രക്രിയ, മരുന്ന്, വിവിധ മെഡിക്കൽ ടെസ്റ്റ് എന്നിവക്ക് ചെലവാകുന്ന ബിൽ തുക മാറിനൽകുന്ന പരിരക്ഷ പദ്ധതിയിലും ഇപ്പോൾ അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ , ഡോക്ടറുടെ സാക്ഷ്യപത്രം,…
You May Have Missed















