കളക്ടറേറ്റിലെ ‘കൂടെ’ പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ്

വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ആരംഭിച്ച ‘കൂടെ’ പദ്ധതിയുടെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവർക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ആരംഭിച്ച ഈ പദ്ധതി ‘ട്രിവാൻഡ്രം എഹെഡ്’ എന്ന ഉദ്യമത്തിനു കീഴിലാണു വിഭാവനംചെയ്തിരിക്കുന്നത്.
റിപ്രോഡക്റ്റീവ് ഹെൽത്ത്, ആരോഗ്യപരമായ ജീവത ശൈലി, സമീകൃത ആഹാരരീതി, എന്നീ വിഷയങ്ങളിൽ എസ്.എ.റ്റി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. സംഗീത മേനോൻ, വനിതാ ജീവനക്കാരുടെ മാനസികാരോഗ്യ പ്രാധാന്യത്തെക്കുറിച്ച് സൈക്കോളജിസ്റ്റ് പ്രിയമാലിനി പ്രകാശ് എന്നിവർ ക്ലാസെടുത്തു. സിവിൽ സ്റ്റഷനിലെ നൂറോളം വരുന്ന വനിതാ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.  ജീവനക്കാരിൽ നിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്തും ഈ വിഷയങ്ങളുടെ പ്രസക്തി മുൻനിർത്തിയുമാണു ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.നവരും ദിവസങ്ങളിൽ ഇതേമാതൃകയിൽ കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നു സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു.  ഇന്നലെ (17  ഏപ്രിൽ) രാവിലെ 11 മുതൽ ഒരു മണി വരെ വനിത ജീവനക്കാർക്കായി സൗജന്യ നിയമ സഹായത്തിന് അഡ്വ. ശ്രീജ ശശിധരന്റെയും സൗജന്യ കൗൺസിലിങ്ങിനു സൈക്കോളജിസ്റ്റ് ശ്രീമതി പ്രിയമാലിനി പ്രകാശിന്റെയും സേവനം കളക്ടറേറ്റിൽ ലഭ്യമാക്കി.