തിരുവനന്തപുരത്ത് 2,020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 861 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (25 ഏപ്രില്‍ 2021) 2,020 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 861 പേര്‍ രോഗമുക്തരായി. 15, 205 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,765 പേര്‍ക്കു, സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 4,145 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 48,572 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 310 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കാഞ്ഞിരംപാറ, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിവാരിക്കുഴി, കൊല്ലുവിള, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കോട്ടവിള, ചാങ്ങ, ചെറുകുളം, കൊങ്ങണം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.