തിരുവനന്തപുരത്ത് 2,383 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (24 ഏപ്രില്‍ 2021) 2,383 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തരായി. 14,051 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,957 പേര്‍ക്കു, സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 4,184 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 44,737 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,261 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണ്ണന്തല, കണ്ണമ്മൂല, ചെമ്പഴന്തി, ഫോര്‍ട്ട്, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ചവീട്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിവിള, ചെമ്മരം എന്നീ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ മൂന്നാമൂട് പ്രദേശത്തെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.