വട്ടിയൂർക്കാവ് മണ്ഡലത്തിൽ കോവിഡ് 19 ഹെല്പ് ഡെസ്ക് തുറന്നു

ഇന്ന് (22-05-2021) രാവിലെ മുതൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോവിഡ് സേവനങ്ങൾക്കായി വട്ടിയൂർക്കാവ് എം എൽ എ ശ്രീ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ കോവിഡ് 19 ഹെല്പ് ഡെസ്ക് തുറന്നു. പൊതു വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻ കുട്ടി ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലത്തുള്ള ശ്രീ മൂകാംബിക പബ്ലിക്ക് സ്കൂളിലാണ് ഹെല്പ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്. വിദഗ്ദ്ദരായ മെഡിക്കൽ സംഘവും, ആംബുലൻസുകളും ഇതിനായി തയ്യാറാണ്.

മണ്ഡലത്തിലെ ജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ / മരുന്നുകൾ / ഓക്സീമീറ്റർ എന്നീ സഹായങ്ങൾക്കായി ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. 96338 41845, 9633841844 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വേണ്ട സഹായം അഭ്യർത്ഥിക്കാവുന്നതാണ്.

12 Views