കോവിഡ് പാക്കേജ്: ചെറുകിട വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ കോവിഡ് ഉത്തേജക പാക്കേജില്‍ ചെറുകിട വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബജറ്റ് അവതരണത്തില്‍ വിട്ടു പോയത് ബഹു. ധനമന്ത്രിയുടെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടു വരുവാന്‍ സംഘടന നടത്തിയ ഇടപെടല്‍ ഫലം കണ്ടൂവെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി. വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടി. എഫ്. സെബാസ്റ്റ്യന്‍, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണന്‍, എസ്. എസ്. മനോജ്, എം. നസീര്‍, നുജുമുദ്ദീന്‍ ആലുമ്മൂട്ടില്‍, പ്രസാദ് ജോണ്‍ മാമ്പ്ര, നിജാം ബെഷി, പി. എം. എം. ഹബീബ്, വി. എ. ജോസ് ഉഴുന്നാലില്‍, ടോമി കുറ്റിയാങ്കല്‍, ടി. കെ. ഹെന്റി എന്നിവര്‍ സംസാരിച്ചു. ഏതു രീതിയിലുള്ള സഹായമാണെന്ന് ഇനിയും വ്യക്തമല്ല. സിബില്‍ സ്‌കോര്‍ മാനദണ്ഡവു, മറ്റു ജാമ്യ വ്യവസ്ഥകളും ബാധകമാക്കാതെ 4 ശതമാനം പലിശയ്ക്ക് കേരള ബാങ്ക്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വഴി ചെറുകിട – ഇടത്തരം വ്യാപാരികള്‍ക്ക് വായ്പാ പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് സംഘടന ബഹു. മുഖ്യമന്ത്രി, ബഹു. ധനമന്ത്രി, ബഹു. വ്യവസായ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

വ്യാപാരികളുടെ ആവശ്യം, പ്രതീക്ഷിക്കുന്ന സ്‌കീം, അതു മൂലം വ്യാപാരികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടാകാവുന്ന നേട്ടങ്ങള്‍ എന്നിവ വളരെ വിശദമായി തന്നെ പ്രതിപാദിച്ചിരുന്നു. പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

19 Views