ജില്ലയിൽ ഇന്ന്(08 മേയ്) 52 സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്‌സിനേഷൻ

ജില്ലയിൽ ഇന്ന് (08 മേയ്) 52 സർക്കാർ ആശുപത്രികളിൽ  വാക്‌സിനേഷൻ  നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ് അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ആമച്ചൽ എഫ്.എച്ച്.സിയിലും കോവാക്‌സിനും മറ്റുള്ള സ്ഥാപനങ്ങളിൽ കോവീഷീൽഡ്  വാക്സിനും നൽകും. വാക്‌സിനേഷൻ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
തൊട്ടടുത്തുള്ള ആളുമായി രണ്ടു മീറ്ററെങ്കിലും അകലം  പാലിക്കണം. വാക്സിനേഷനായി  എത്തുന്നവർ ഡബിൾ  മാസ്‌ക് നിർബന്ധമായും  ധരിക്കണം. സ്വകാര്യ ആശുപത്രിയിൽ ആദ്യ ഡോസ് എടുത്തവർ  അടുത്തുള്ള സർക്കാർ ആശുപത്രിയിൽനിന്നു രണ്ടാമത്തെ  ഡോസ്  എടുക്കണം. ദിവസവും വൈകിട്ടു മൂന്നിന് അടുത്ത ദിവസത്തേക്കുള്ള രജിസ്ട്രേഷൻ സൈറ്റ് ഓപ്പൺ ആകും.  എല്ലാ  സ്ഥാപനങ്ങളിലും 20 ശതമാനം ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും ബാക്കി 80 ശതമാനം, സെക്കൻഡ് ഡോസ് വാക്‌സിനേഷൻ എടുക്കാനുള്ളവർക്കു സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയുമാണു നൽകുന്നത്.

6 Views