കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഇനി റാപ്പിപേ ആപ്പിലൂടെയും ചെയ്യാം

കൊച്ചി/ തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് അതിവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അതിന് വേണ്ടി രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ വാക്സിൻ രജിസ്ട്രൻ ചെയ്യേണ്ടവർക്ക് സഹായകരമായി പ്രമുഖ മുൻനിര പേയ്മെന്റ് ആപ്ലിക്കേഷനായ റാപ്പിപേയും രംഗത്ത്. ഇതിനകം രജിസ്ട്രേഷന് വേണ്ടി രാജ്യത്തെ ചില്ലറ വ്യാപാരികളായ 5 ലക്ഷത്തിലധികം പേർ ആപ്പ് ഇൻസ്റ്റാൽ ചെയ്തു കഴിഞ്ഞു. ഇവരെ കൂടാതെ വാക്സിൻ ആവശ്യമുള്ളവർക്ക് സ്വന്തമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വളരെ ലളിതമായി തൊട്ടടുത്തുള്ള വാക്സിൻ  കേന്ദ്രം കണ്ട് പിടിക്കാനും വേഗത്തിൽ രജിസ്ട്രർ ചെയ്യാനും സാധിക്കും.

കൊവിഡ് വ്യാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് തത്സമയം വിവരങ്ങൾ റാപ്പിപേ ആപ്പിൽ ലഭ്യമാകും.
പേയ്‌മെന്റുകൾ, എ‌ഇ‌പി‌എസ്, പണമയക്കൽ സേവനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് ഉപഭോക്താക്കളാണ് റാപ്പിപേ ആപ്പിന്റെ സേവനം പ്രയോചനപ്പെടുത്തുന്നത്. അതിനാൽ തന്നെ   അതേ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഏജന്റുമാർക്ക് അവരുടെ പ്രദേശത്തെ വാക്സിനേഷൻ ലഭ്യത പരിശോധിക്കുന്നതിനും അവരുടെ വാക്സിനേഷൻ സ്ലോട്ടിൽ രജിസ്റ്റർ ചെയ്യുന്നതിനും ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു.

 COVID-19 ന്റെ രണ്ടാമത്തെ തരംഗം രാജ്യത്തെ അതിവേഗം ബാധിച്ച അവസ്ഥയിൽ  ഈ പകർച്ചവ്യാധിയെ മറികടക്കാൻ, പൊതുജനങ്ങൾക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്  ആവശ്യമാണ്.   18 വയസ്സിന് മുകളിലുള്ളവർക്കും സർക്കാർ ഇപ്പോൾ വാക്സിനേഷൻ ഡ്രൈവ് ആരംംഭിച്ചിട്ടുണ്ട്.  കൂടാതെ മുൻകൂട്ടി രജിസ്ട്രേഷനും നിയമനവും നിർബന്ധമാക്കി. ഈ സാഹചര്യത്തിൽ എല്ലാവർക്കും വാക്സിൻ ലഭിക്കത്തക്ക രീതിയിൽ തങ്ങളുടെ ആപ്പ് ഉപയോഗിച്ച് ലളിതമായി ബുക്ക് ചെയ്യാമെന്ന്  റാപ്പിപേയുടെ സിഇഒ യോഗേന്ദ്ര കശ്യപ് പറഞ്ഞു,

17 Views