ഡയാലിസിസ് സവിശേഷ പരിശീലനം പട്ടം എസ് യു ടി യിൽ

ലോക ആരോഗ്യദിന പരിപാടികളുടെ ഭാഗമായി ഏപ്രിൽ 11ന് പട്ടം ആശുപത്രിയിൽ, ഡയാലിസിസ് ടെക്നീഷ്യൻമാർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡയാലിസിസ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളും നൂതന പ്രവണതകളും പരിപാടിയിൽ ചർച്ച ചെയ്തു. ഡയാലിസിസിനൊപ്പം ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ടെക്നീഷ്യൻമാർക്ക് നൽകി. എസ് യു ടി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്ര പൊതുവാൾ സ്വാഗതം ആശംസിച്ചു. നെഫ്രോളജി വിഭാഗം കൺസൾട്ടൻസ് ഡോ. വിഷ്ണു, എമർജൻസി മെഡിസിൻ വിഭാഗം ഡോ. ഷൈജു വിൽസ്, റഷിൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ ആശുപത്രിയിൽ നിന്നായി 25 ടെക്നീഷ്യന്മാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.