കോവിഡ് പോസിറ്റിവ് ആയ ആളുടെ മൃതശരീരം സംസ്കരിച്ചു ഡി വൈ എഫ് ഐ പ്രവർത്തകർ

തിരുവനന്തപുരം: വർക്കല ശ്രീനിവാസപുരം സ്വദേശിയായ വ്യക്തിയുടെ മൃതദേഹമാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മറവ് ചെയ്തത്. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഗോപകുമാർ, ഷേണായി എന്നിവരുടെ നിർദേശത്തെ തുടർന്ന് ഡിവൈഎഫ്ഐ സന്നദ്ധപ്രവർത്തകർ മുന്നോട്ട് വരികയായിരുന്നു.

ഡി വൈ എഫ് ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ് ആർ, ജില്ലാ കമ്മിറ്റി അംഗം റിയാസ് വഹാബ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിമൽ മിത്ര, ചെമ്മരുതി മേഖലാ സെക്രട്ടറി രാകേഷ് ബാബു, ഡിവൈഎഫ്ഐ അംഗങ്ങളായ ലെൻജിത്ത് ലെനിൻ, റോജിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംസ്കാരം നടന്നത്.

വാർത്താ കടപ്പാട്: ഫേസ്‌ബുക്ക് (എ എ റഹീം)