ജെ .ഇ. ഇ. മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിദ്യാർഥികൾക്ക് സൗജന്യപരിശീലനം നൽകുന്നു. ഇതിനായി പ്രത്യേക ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ (ടി.പി.സി.) ആരംഭിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമായി പരിചയപ്പെടാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. താത്പര്യമുള്ളവർക്ക് nta.ac.in വഴി രജിസ്റ്റർചെയ്യാം. തങ്ങളുടെ പ്രദേശത്തിന് സമീപമുള്ള ടി.പി.സി. കണ്ടെത്തി പങ്കെടുക്കാം. ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ ജനുവരി സെഷനിലേക്ക് 12 വരെ അപേക്ഷിക്കാം. ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിലാണ് പരീക്ഷ. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജനുവരി മൂന്നാംവാരത്തോടെ ലഭ്യമാകും