സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്ക് ഭക്ഷണ പൊതികൾ

തലസ്ഥാന നഗരിയിൽ കോവിഡ് 19 കാലത്ത് വീടുകളിൽ പോലും എത്തപെടാനാവാതെ വിവിധ സ്ഥാപനങ്ങളിൽ സുരക്ഷ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്ക് കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവിഡർസ് അസോസിയേഷൻ സൗത്ത് റീജിയൻ പ്രസിഡന്റ്‌ ശ്രീ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ലോക്‌ഡോൺ ആരംഭിച്ച മുതൽ KPSPA യുടെ സംസ്ഥാന കമ്മിറ്റി കേരളത്തിൽ അങ്ങോളമിങ്ങോളം സ്നേഹാർദ്രo 2021 എന്ന പേരിൽ നിത്യേന 1000 ത്തിലധികം ഭക്ഷണം വിതരണം ചെയ്തു വരുന്നു. തിരുവനന്തപുരം ഉൾപ്പെടുന്ന കേരള സൗത്ത് റീജിയനിൽ പ്രസിഡന്റ്‌ വിനോദ് കുമാറും, സെക്രട്ടറി രമേശ്‌ കുമാർ, ശ്രീ മഹേഷ്‌ പിള്ള, ശ്രീ ജേക്കബ്, ശ്രീ വിപിൻ, ശ്രീ മോനി, ശ്രീ അജിത് ശ്രീ അനിൽ കുമാർ,എന്നിവർ പങ്കെടുത്തു.

കേരള സൗത്ത് റീജിയനിൽ പ്രസിഡന്റ്‌ വിനോദ് കുമാർ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു
8 Views