നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലെ തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് (റീസര്‍വ്വേ, പോക്കുവരവ് പരാതികള്‍ ഒഴികെ) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഫെബ്രുവരി 9ന് അദാലത്ത് നടത്തുന്നു. പൂവാര്‍ എസ്ബി കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് അദാലത്ത്. നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലെ തീരദേശമേഖലയിലെ ജനങ്ങള്‍ക്ക് പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. അദാലത്ത് പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അറിയിച്ചു.