പച്ചത്തുരുത്ത്; ജില്ലാതല ഉദ്ഘാടനം ജൂണ്‍ 05ന്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പച്ചത്തുരുത്തുകളുടെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 05ന് രാവിലെ ഒന്‍പതിന് ചാല മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ മുഖ്യ അതിഥിയാകും. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ പങ്കെടുക്കും. ചടങ്ങില്‍ വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലെ പച്ചത്തുരുത്തുകളുടെ ഉദ്ഘാടനവും നടക്കും. ജില്ലയിലെ 28 പഞ്ചായത്തുകളിലായി നിര്‍മിക്കുന്ന ഗ്രാമീണ പച്ചത്തുരുത്തുകളുടെ ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പാമംകോട് എം.എസ്.വി.എല്‍.പി.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിക്കും. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. ശശികല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ മുഖ്യ അതിഥിയാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.

9 Views