ജൈവവൈവിധ്യത്തിന്റെ സ്വാഭാവികത നിലനിർത്തി ഹരിത വത്കരണം നടപ്പാക്കണം; സിസ്സ

തിരുവനന്തപുരം; ലോക ജൈവ ദിനത്തോട് അനുബന്ധിച്ച്  “ജൈവവൈവിധ്യവും ആരോഗ്യവും” എന്ന വിഷയത്തിൽ കേരള യൂണിവേഴ്സ്റ്റിക്ക് കീഴിലെ  നവദന്യയും  സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ) സംഘടിപ്പിച്ച വെബിനാർ സംഘടിപ്പിച്ചു.

പ്രകൃതി മൂലധനത്തിനും ജൈവവൈവിധ്യ അധിഷ്ഠിത സുസ്ഥിരതയ്ക്കും  വികസനത്തിൽ ഊന്നൽ നൽകി പുതിയ ഹരിത കരാർ നടപ്പാക്കണമെന്ന് വെബിനാർ  ആവശ്യപ്പെട്ടു.    ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന് താങ്ങാൻ കഴിയാത്ത ജൈവവൈവിധ്യ പദ്ധതികളും രാജ്യത്തെ  സമ്പദ്‌വ്യവസ്ഥ പാരിസ്ഥിതികവും സാമ്പത്തികവുമായ വിപത്തുകളായിരിക്കുമെന്ന് വെബിനാറിൽ സംസാരിച്ച  ഡോ. വന്ദന ശിവ അഭിപ്രായപ്പെട്ടു.   അന്തരിച്ച ശ്രീ സുന്ദർലാൽ ബാഹുഗുണയുടെ  ആശയം പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.

രാജ്യത്ത് ഏകാരോഗ്യ നയം ആഴശ്യമാണെന്ന്  പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ  ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. കെ. ശ്രീനാഥ് റെഡ്ഡി ആവശ്യപ്പെട്ടു.  മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും അസുഖങ്ങൾ ചികിത്സിക്കുന്നതിനുള്ള ഇന്ത്യൻ പാരമ്പര്യം ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയ്ക്കായി വൺ ഹെൽത്ത് പോളിസിയുടെ പരിഷ്കരിച്ച സമീപനത്തിനായി രാമയ്യ ഇൻഡിക് സ്പെഷ്യാലിറ്റി ആയുർവേദ പുനരുദ്ധാരണ ആശുപത്രി (റിസ) ഡയറക്ടർ ഡോ. ജി ജി ഗംഗാധരൻ വാദിച്ചു.  നാഗ്പൂരിലെ ക്രിട്ടിക്കൽ സോൺ റിസർച്ച് ഗ്രൂപ്പിലെ സീനിയർ സയന്റിസ്റ്റ് ഡോ. ശാലിനി ധ്യാനി,  സിസയുടെ ബയോഡൈവേഴ്‌സിറ്റി ആന്റ് ഇക്കോളജി വിഭാഗം ഡയറക്ടർ ഡോ. പി.ജി.പാണ്ടുരംഗൻ,  പ്രൊഫ. എ ബിജു കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.  ഇന്ത്യയുടെ നാനാഭാഗത്തുനിന്നും മുന്നൂറോളം പേർ വെബിനാറിൽ പങ്കെടുത്തു. 

11 Views