കേരള ഓര്‍ത്തോപെഡിക് അസോസിയേഷന്‍ (കെ ഒ എ) വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി

തിരുവനന്തപുരം: അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കേരള ഓര്‍ത്തോപെഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. റാം മോഹന്‍ കെ. പി. 30 സ്മാര്‍ട്ട് ഫോണുകള്‍ ഞായറാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. കെ ഒ എ സെക്രട്ടറി ഡോ. സുബിന്‍ സുഗത്, ട്രഷറര്‍ ഡോ. അന്‍സു ആനന്ദ് എ. എന്നിവര്‍ പങ്കെടുത്തു.

68 Views