കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി-2021രണ്ടാം ഘട്ടത്തിലേക്ക്

തിരുവനന്തപുരം;  “ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് “എന്ന തീമിൽ ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതായ കേരള പൊലീസിന്റെ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി 2021  രണ്ടാം  ഘട്ടത്തിലേക്ക് കടന്നു.  

ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ  ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ  ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

2021  മാർച്ച് 15  നു ആരംഭിച്ച രജിസ്‌ട്രേഷനിൽ  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായിലഭിച്ച  360  ഓളം  അപേക്ഷകരിൽ  നിന്ന്  തിരഞ്ഞെടുത്ത 165  പേർക്കാണ്  രണ്ടാം  ഘട്ടത്തിലേക്ക്  പ്രവേശനം  ലഭിച്ചത് .
രണ്ടാം  ഘട്ടത്തിന്റെ  development ഫ്ലാഗ്  ഓഫ്  പോലീസ് ആസ്ഥാനത്തു  വച്ച് ഓൺലൈൻ ആയി
നടന്ന  ചടങ്ങിൽ  സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ്  ബെഹ്റ  ഐപിഎസ്സ്  നിർവഹിച്ചു. എഡിജിപി  എച്ച് ക്യൂ വും  സൈബർഡോം  നോഡൽ  ഓഫീസറുമായ  മനോജ് എബ്രഹാം ഐപിഎസും  ചടങ്ങിൽ  സംബന്ധിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്     https://hackp.kerala.gov.in  സന്ദർശിക്കുക

6 Views