കെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് സെക്രട്ടറിയേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി

തിരുവനന്തപുരം: പെൻഷൻ വർദ്ധന ഉടൻ നടപ്പാക്കുക, DA – DR നിരക്കുകൾ തുല്യമാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പ്രതിമാസ പെൻഷൻ കൃത്യമായി വിതരണം ചെയ്യുക, 2022 ജനുവരി മുതൽ വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, താൽക്കാലിക സർവ്വീസുംകൂടി കണക്കിലെടുത്ത് പെൻഷൻ അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ KSRTC പെൻഷൻ കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ. എസ്. റ്റി. പെൻഷനേഴ്‌സ് സംഘ് ( BMS ) ന്റെ നേതൃത്വത്തിൽ കെ. എസ് ആർ. റ്റി. സി. പെൻഷൻകാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ട ധർണ്ണ ബി. എം. എസ്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. ബി. എം. എസ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ, കെ. എസ്. റ്റി. ഇ. എസ്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി.നായർ, KSTPS സംസ്ഥാന സെക്രട്ടറി കെ. ശ്രീകുമാർ, KSTPS സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗോപിനാഥൻ നായർ, എന്നിവരും പങ്കെടുത്തു.

error: Content is protected !!