തിരുവനന്തപുരത്ത് 525 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 130 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (11 ഏപ്രിൽ 2021) 525 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി. 3,918 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 381 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,881 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 17, 997പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 809 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.