സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്ക് കൈത്താങ്ങായി കെ പി എസ് പി എ

കേരള സെക്യൂരിറ്റി പ്രൊവിഡഴ്സ് അസോസിയേഷൻ സംസ്ഥാന ഭരണസമിതി അടിയന്തിര യോഗം കൂടി കേരളത്തിലെ ആയിരകണക്കിന് ഉള്ള സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്ക് കോവിഡ് കാലത്തെ ദുരിതപൂർണമായ അവസ്ഥയിൽ നിരവധിയായ സഹായങ്ങൾ ചെയ്യാൻ തീരുമാനമായി. കാസർകോഡ് മുതൽ പാറശാല വരെ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, മഴ കോട്ടുകൾ, അവരുടെ വീടുകളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ അതാതു ജില്ലാ ഓഫീസുകൾ മുഖേന നൽകുന്നതായിരിക്കും. യോഗത്തിൽ KPSPA സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി, രക്ഷധികാരി, മറ്റു എല്ലാ ഭാരവാഹികളും പങ്കെടുത്തു.

കൂടാതെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്ക് കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിനു വേണ്ടി സ്ലോട് രജിസ്ട്രേഷൻ നടത്തുന്നതിന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹെൽപ്‌ഡെസ്‌ക് തുറന്നു പ്രവർത്തനവും ആരംഭിച്ചു.