കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. മുറിയില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ​ഗുരുതരമായതോടെ ഐ സി യു വില്‍ പ്രവേശിപ്പിച്ചു.

14 Views