കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ് പ്രഖ്യാപിച്ചു

തിരുവനന്തപുരം;  കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവിൽ ലോ ഫ്ലോർ എസി ബസുകൾ സർവ്വീസ് നടത്തി വരുന്നത്. നിലവിൽ തിരുവനന്തപും- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്.  അത് 25 %  കുറക്കുമ്പോൾ 346 രൂപയാകും,  ഡിസംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ യാത്രാക്കാരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലലിൽ വരും.