കെഎസ്ആര്‍ടിസി 1528 സര്‍വ്വീസുകളും, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വ്വീസുകള്‍ നടത്തി

തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി 1528 സര്‍വ്വീസുകളും, വാര്‍ട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വ്വീസുകളും നടത്തി. കെഎസ്ആര്‍ടിസി തിരുവനന്തപുരം സോണിന് കീഴില്‍ 712, എറണാകുളം സോണിന് കീഴില്‍ 451, കോഴിക്കോട് സോണിന് കീഴില്‍ 365 സര്‍വ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സര്‍വ്വീസുകളില്‍ 583 ദീര്‍ഘദൂര സര്‍വ്വീസുകളാണ്.

അതേ സമയം വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടമെന്റ് സംസ്ഥാനത്ത് 30 സര്‍വ്വീസുകളാണ് നടത്തിയത്. ആലപ്പുഴ 4 ഷെഡ്യൂള്‍, എറണാകുളം 4 ഷെഡ്യൂള്‍, പാണവള്ളി 4 ഷെഡ്യൂള്‍, നെടുമുടി 3 ഷെഡ്യൂള്‍, കാവാലം 2 ഷെഡ്യൂള്‍, പുളിങ്കുന്ന് 2 ഷെഡ്യൂള്‍, വൈക്കം 2 ഷെഡ്യൂള്‍, കൊല്ലം 2 ഷെഡ്യൂള്‍, മുഹമ്മ 2 ഷെഡ്യൂള്‍, പറശ്ശിനി 1 ഷെഡ്യൂള്‍, പയ്യന്നൂര്‍ 1 ഷെഡ്യൂള്‍, എടത്വ 1 ഷെഡ്യൂള്‍, ചങ്ങനാശ്ശേരി 1 ഷെഡ്യൂള്‍ കോട്ടയം 1 ഷെഡ്യൂള്‍ എന്നിങ്ങനെയാണ് സര്‍വ്വീസ് നടത്തിയത്.

43 Views