ന്യൂനമർദം: മേയ് 12 മുതൽ കടലിൽ പോകുന്നതിനു നിരോധനം

അറബിക്കടലിൽ മേയ് 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ തീരത്തുനിന്ന് മേയ് 12 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകുന്നതിനു പൂർണ വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
നിലവിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ മേയ് 12 അർധരാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരത്തെത്തണം. ഇതു സംബന്ധിച്ചു ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾനൽകണം. കടലിൽ പോയിട്ടുള്ളവർക്കു മടങ്ങിയെത്താനുള്ള അടിയന്തര നിർദേശംം നൽകുന്നതിനു കോസ്റ്റ് ഗാർഡിനും കളക്ടർ നിർദേശം നൽകി

10 Views