മാധ്യമ പ്രവർത്തകർക്ക് ആശ്വാസവുമായി മലയം ദൈവ സഭ

കരുതലാണ് കരുത്ത്:

കൊറോണയുടെ വ്യാപനത്തെ പ്രതിരോധികാൻ പ്രധാന പങ്കു വഹിച്ചവരാണ് മാധ്യമ പ്രവർത്തകർ. കൊറോണ തുടക്ക ഘട്ടത്തിൽ നമുക്കൊന്നും അറിഞ്ഞുകൂടാത്ത വയറസിനെ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക എന്ന ദുഷ്ക്കരമായ പ്രവർത്തി ഏറ്റെടുത്തു ഫലപ്രദമായി നിർവഹിക്കുകയും ചെയ്തവരാണ് മാധ്യമ പ്രവർത്തകർ. മറ്റൊന്നും പരിഗണിക്കാതെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിയിൽ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകർ പോലീസ് ഉൾപ്പടെ വിവിധ വകുപ്പുകൾക്കൊപ്പം സർക്കാരിന് ഒപ്പം മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു എന്നത് മറക്കാൻ കഴിയില്ല.

മാധ്യമ പ്രവർത്തകർ നാടിനു നൽകുന്ന സ്നേഹമാണ് പാസ്റ്റർ ജെറിൻ ചെറുവിളയുടെ നേതൃത്വത്തിൽ മലയം ദൈവസഭ നൽകുന്ന ഈ കരുതൽ എന്നു ഐ ബി സതീഷ് എം എൽ എ കെ ആർ എം യു അംഗങ്ങൾ ക്കായുള്ള ആദ്യ ഘട്ട ഭക്ഷ്യ ധാന്യ കിറ്റ് ജില്ലാ തല വിതരണ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ടു പറഞ്ഞത്. മനുഷ്യരിൽ വേർതിരിവില്ല എന്നതാണ് നമ്മൾ മനസിലാക്കേണ്ടത് എല്ലാവരും മനുഷ്യർ എന്ന വിഭാഗത്തിൽ തന്നെയാണ് ഈ സമൂഹത്തിൽ ജീവിക്കുന്നത്. പരസ്പര സഹായവും സ്നേഹവും കരുതലും വിശ്വാസവും അവിടെ ഉണ്ടാകണമെന്നും അതുകൊണ്ടാണ് സമൂഹത്തിലെ വിലപ്പെട്ട സേവനം നൽകുന്ന മാധ്യമ പ്രവർത്തകർക്ക് ഈ കോവിഡ് കാലത്തു ഒരു സ്നേഹ സമ്മാനം കരുതലാണ് കരുത്തിന്റെ ഭാഗമാക്കിയത് എന്നും പാസ്റ്റർ ജെറിൻ ചെരുവിള പറഞ്ഞു.

കെ ആർ എം യു ജില്ലാ പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ഷെരീഫ് എം ജോർജിന് കിറ്റ് നൽകി ഐ ബി സതീഷ് എം എൽ എ ജില്ലാതല ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ജില്ലയിലെ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട്, തിരുവനന്തപുരം, വിഴിഞ്ഞം മേഖലകളിലെ പ്രതിനിധികൾക്ക് പാസ്റ്റർ ജെറിൻ ചെരുവിള കിറ്റുകൾ നൽകി. കെ ആർ എം യു സംസ്ഥാന മീഡിയ കൺവീനറും നിയുക്ത സംസ്ഥാന ട്രഷററുമായ ഡി റ്റി രാഗീഷ് രാജ, ജില്ലാ ട്രഷറർ നിഖിൽ പ്രദീപ്, കൃഷ്ണകുമാർ, ഷിജി കുമാർ, സതീഷ് കമ്മത്ത്, ബാദുഷ തുടങ്ങിയവർ സംസാരിച്ചു.

129 Views