മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ മാധ്യമങ്ങൾക്കു നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിച്ചതു സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ സംബന്ധിച്ച മറ്റു വിഷയങ്ങളിലും സമിതി തീരുമാനമെടുക്കും.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫിസറാണ്. പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, കളക്ടറേറ്റിലെ ലോ ഓഫിസർ, മുതിർന്ന മാധ്യമ പ്രവർത്തകൻ എന്നിവർ ഉൾപ്പെട്ടതാണു സമിതി.
ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ dioprdtvm@gmail.com എന്ന ഇ-മെയിലിലോ ജില്ലാ ഇൻഫർമേഷൻ ഓഫിസർ, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന് എന്ന വിലാസത്തിലോ പരാതികൾ അറിയിക്കാം.