കാലവര്‍ഷം: ദുരന്ത നിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ ചര്‍ച്ചാ പരമ്പര ജൂണ്‍ 09 മുതല്‍

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘കാലവര്‍ഷ ചര്‍ച്ചകള്‍‘ ഓണ്‍ലൈന്‍ പരിപാടിക്ക് ഇന്നു(09 ജൂണ്‍) തുടക്കം. മണ്‍സൂണ്‍കാല അതിജീവനവുമായി ബന്ധപ്പെട്ട് കെ.എസ്.ഡി.എം.എയുടെ യൂട്യൂബ് ലൈവ് വഴി സംഘടിപ്പിക്കുന്ന സംഭാഷണ പരമ്പരയാണിത്.

ഇന്ന് (ജൂണ്‍ 9) വൈകിട്ട് ഏഴിനു കൊറോണ കാലത്തെ മണ്‍സൂണ്‍ തയാറെടുപ്പുകളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ് സംസാരിക്കും. സംശയ നിവാരണത്തിനുള്ള അവസരവുമുണ്ടാകും.

ജൂണ്‍ 10നു ഡാം മാനേജ്മെന്റിനെ കുറിച്ചു ജെയിംസ് വില്‍സണും 11നു കാലവര്‍ഷത്തില്‍ കെട്ടിട – ഭവന സംരക്ഷണത്തെക്കുറിച്ച് ആര്‍ക്കിടെക്ട് ജി. ശങ്കറും 14നു ഭിന്നശേഷി സംയോജിത മണ്‍സൂണ്‍ – കോവിഡ് തയാറെടുപ്പുകളെക്കുറിച്ച് ഡോ. മുഹമ്മദ് അഷീലും 15നു കാലവര്‍ഷം : എന്തൊക്കെ പ്രതീക്ഷിക്കാം എന്ന വിഷയത്തില്‍ ഡോ. റോക്‌സി മാത്യു കോളും 16നു ദുരന്തനിവാരണം : ഭാവി കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ഡോ. മുരളി തുമ്മാരുകുടിയും 17ന് ഉരുള്‍പൊട്ടല്‍ – മണ്ണിടിച്ചില്‍ തയാറെടുപ്പുകളെക്കുറിച്ചു ശങ്കര്‍ ജിയും സംസാരിക്കും.

15 Views