ആകാംഷയ്ക്ക് റോളർ സ്കേറ്റിങ്ങിൽ ദേശീയ മെഡൽ

ജില്ലാ റോളർ സ്‌കേറ്റിങ് സ്പീഡ് ചാമ്പ്യൻഷിപ്പിൽ റിങ്ക് റൈഡറിലും റോഡ് റൈഡറിലുമായി മൂന്നു സ്വർണ്ണവും വടകരയിൽ നടന്ന റോളർ സ്‌കേറ്റിങ് മത്സരത്തിൽ മൂന്നു സ്വർണ്ണമെഡലും പഞ്ചാബിലെ മൊഹാലിയിൽ നടന്ന നാഷണൽ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടു വെള്ളിയും കരസ്ഥമാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബോട്ടണി വിദ്യാർഥി ആകാംഷാ സന്തോഷ്. പ്രമുഖ റോളർ സ്‌കേറ്റിങ് കോച്ച് ജെ സന്തോഷ് കുമാറിന്റെയും ശ്രീലേഖയുടെയും മകളാണ് ആകാംഷാ. കേരളം റോളർ സ്‌കേറ്റിങ് അക്കാദമി ടീം പൂജപ്പുര യുടെ അംഗമാണ് ആകാംഷ.