തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ചെമ്പഴന്തി ഗുരുകുലത്തിൽ മാത്രമായി 16 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതായി കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ പറഞ്ഞു. വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഗുരുകുലത്തിനെ അത്യാധുനിക നിലവാരത്തിലേക്കുയർത്താനായി . അനവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. അമിനിറ്റി സെന്റർ അടക്കമുള്ള പദ്ധതികൾ കൂടി പൂർത്തിയാകുമ്പോൾ ഗുരുകുലം അന്താരാഷ്ട്ര നിലവാരത്തിലുള്ള തീർത്ഥാടന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശന സ്റ്റാളില്‍ നിന്നും പി.ആര്‍.ഡി പ്രസിദ്ധീകരണങ്ങള്‍, മയക്കുമരുന്നിനെതിരെയുള്ള ലഘു പുസ്തകങ്ങള്‍ തുടങ്ങിയവ സൗജന്യമായി സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ അടക്കം പ്രദർശിപ്പിക്കുന്നതിനായി വീഡിയോ വാളും സജ്‌ജീകരിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നു വരെ പ്രദർശനം തുടരും .സ്വാമി അഭയാനന്ദ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, തീർത്ഥാടകർ തുടങ്ങിയവര്യം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…