അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ കരിച്ചല്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ നിര്‍വഹിച്ചു.
കായലിന്റെ വശങ്ങളില് സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിരുന്ന രണ്ടരേക്കറോളം ഭൂമി പദ്ധതിയുടെ ഭാഗമായി വീണ്ടെടുത്തു. ഇരുവശത്തും ടൈല്‍പാകിയ നടപ്പാത, കുടിവെള്ള സൗകര്യം, ഇരിപ്പിടം, ബോട്ടുയാത്ര എന്നിവയാണ് പദ്ധതിയിലുള്ളത്. ഇരുകരകളിലുമായി 10,000 മുളത്തൈകള്‍ വച്ച് പിടിപ്പിക്കും. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിക്കുന്നത്.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മന്മോഹന് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സുനിത റാണി ബി. ബി, അതിയന്നൂര്‍, കരുംകുളം, കാഞ്ഞിരംകുളം, വെങ്ങാനൂര്‍, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…