അക്കാദമിക സംവാദങ്ങളുമായി സംസ്ഥാനത്തെങ്ങും ഏകദിന അധ്യാപക കൂട്ടായ്മകൾ

ഇക്കഴിഞ്ഞ ഒക്ടോബര്‍ 7ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം: അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു. അധ്യാപന രീതികൾ വിദ്യാർത്ഥി കേന്ദ്രീകൃതവും വ്യത്യസ്ത പഠന ശൈലികളും കഴിവുകളും നിറവേറ്റുന്നതാണെന്ന് ഉറപ്പാക്കി പഠനത്തോടുള്ള സ്നേഹം വളർത്തുകയും മികച്ച പ്രകടനം നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന്‌ മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. പഠനത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണന്നും, ക്രിയാത്മകവും ഏവരേയും ഉൾക്കൊള്ളുന്നതുമായ ക്ലാസ് റൂം അന്തരീക്ഷത്തെയും കുട്ടികളുടെ സജീവമായ പങ്കാളിത്തത്തെയും ഇടപെടലിനെയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി നിർദ്ദേശിച്ചു.

നാഷണൽ അച്ചീവ്‌മെന്റ് സർവേ (NAS), വിവിധ ക്ലാസുകളിലും പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളുടെ പഠന ഫലങ്ങൾ വിലയിരുത്തുന്ന സർവേ ആയതിനാൽ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തികളെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകണമെന്നും അധ്യാപകരെ മന്ത്രി ഓർമിപ്പിച്ചു. നമ്മുടെ വിദ്യാർത്ഥികൾ NAS-ൽ മികവ് പുലർത്തുന്നുവെന്ന് ഉറപ്പാക്കാനും ഫലപ്രദമായ തന്ത്രങ്ങൾ നടപ്പിലാക്കാനും അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിൽ വളർച്ചാ മനോഭാവം വളർത്തുകയും സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ബുദ്ധിയും കഴിവുകളും വികസിപ്പിക്കാൻ കഴിയുന്നവരാക്കി മാറ്റാൻ അധ്യാപകർക്കേ കഴിയുകയുള്ളൂ എന്നും അധ്യാപക കൂട്ടായ്മകളിലൂടെ അതിന് പരിഹാരമുണ്ടാകട്ടെ എന്നും മന്ത്രി ആശംസിച്ചു .
സംസ്ഥാനത്തെ മുഴുവൻ എൽ പി , യു പി, എച്ച് എസ് വിഭാഗം അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് ഏകദിന അധ്യാപക കൂട്ടായ്മകൾ സംഘടിപ്പിച്ചിരിക്കുന്നത്. അവധിക്കാല അധ്യാപക സംഗമത്തിൽ ചർച്ച ചെയ്ത വിഷയങ്ങളും ക്ലാസ് തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളും ആദ്യപാദ മൂല്യനിർണയ വിശകലനത്തിലൂടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും അധ്യാപക കൂട്ടായ്മയിൽ മുഖ്യമായും ചർച്ച ചെയ്യപ്പെട്ടു.
എൽ.പി വിഭാഗത്തിൽ 96.04%, യു.പി വിഭാഗത്തിൽ 93%, ഹൈസ്ക്കൂൾ തലത്തിൽ 95 % അധ്യാപകരും ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ശരാശരിയിൽ 95 ശതമാനം അധ്യാപകരും പങ്കാളികളായി.
കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ എസ്.എസിന്റെ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, ഡി.ഡി.ഇ തങ്കമണി ജെ, ഡി.ഇ.ഒ സുരേഷ് ബാബു ആർ, എ.ഇ.ഒ ആർ ഗോപകുമാർ,തിരു. സൗത്ത് യുആർസി ബി.പി.സി ആർ വിദ്യാവിനോദ്, സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ വി, സ്കൂൾ ഹെഡ്‌മിസ്ട്രസ് ഗീത ജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

4 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago