എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹ ഉപഹാരം നൽകി അനുമോദിച്ചു.
നെടുമങ്ങാട്: മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ല സ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പത്താംകല്ല് സ്വദേശികളായ ഷാൻ, അഹ് നാ, അസ്ന എന്നീ വിദ്യാർത്ഥികളെ വസതിയിൽ എത്തി സ്നേഹപഹാരം നൽകി അനുമോദിച്ചു. നേതാക്കളായ എച്ച് സിദ്ദീഖ്, പുലിപ്പാറ യൂസഫ്, സലിം നെടുമങ്ങാട്, അസീം നെടുമങ്ങാട്, യഹിയ തുടങ്ങിയവർ നേതൃത്വം നൽകി.