“അ” ഹൈദരാബാദ് (ARTS) വാർഷിക സാഹിത്യ അവാർഡ് -“ഗോൾഡൻ ക്യാറ്റ്”-ന് രചനകൾ ക്ഷണിക്കുന്നു

കഥ, കവിത വിഭാഗത്തിലാണ് ഗോൾഡൻ ക്യാറ്റ് അവാർഡ് നൽകി വരുന്നത്. എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും പരസ്യപ്പെടുത്തിയിട്ടില്ലാത്തതുമായ ആയ രചനകളാണ് പുരസ്കാര മത്സരത്തിനായി അയക്കേണ്ടത്.
നവംമ്പർ അവസാനവാരം മത്സരഫലം പ്രഖ്യാപിക്കും. 2026 ജനുവരി രണ്ടാം പകുതിയിൽ ഹൈദരാബാദിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കവിത, കഥ വിഭാഗത്തിൽ ഒന്ന് വീതം രചനകളാണ് പുരസ്കാരത്തിന് അർഹമാകുന്നത്.

ഗോൾഡൻ ക്യാറ്റ് ശിൽപം
പുരസ്കാരഫലകം
25000 രൂപ
എന്നിവ അടങ്ങിയതാണ് ഗോൾഡൻ ക്യാറ്റ് പുരസ്കാരം.


മത്സര നിബന്ധനകൾ


🐾  1. രചനകൾ മൗലികവും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതും പരസ്യപ്പെടുത്തിയിട്ടില്ലാത്തതും ആയിരിക്കണം. ഒരു കഥ അല്ലെങ്കിൽ ഒരു കവിത മാത്രമാണ് മത്സരത്തിന് അയക്കേണ്ടത്. വിവർത്തനങ്ങൾ പരിഗണിക്കില്ല.

🐾  2. അവാർഡ് പ്രഖ്യാപനം വരെ രചനകൾ മറ്റേതെങ്കിലും ഓൺലൈൻ / ഓഫ് ലൈൻ പ്ലാറ്റ് ഫോമിൽ ഭാഗികമായി പോലും പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല. അപ്രകാരം ശ്രദ്ധയിൽ പെടുന്നവ സെലക്ഷൻ പ്രോസസിൻ്റെ ഏത് ഘട്ടത്തിലായാലും മത്സരത്തിൽ അയോഗ്യമായേക്കാവുന്നതാണ്.

🐾 3. രചനകളിൽ പ്രമേയതെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കും. രചനകൾ ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചു വരുന്ന സാമാന്യ വലിപ്പത്തിലുള്ളവയായിരിക്കണം.

🐾  4. രചയിതാക്കൾ ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

🐾  5. മുൻവർഷങ്ങളിലെ വിജയികളുടെയും, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ “അ” ഹൈദരാബാദ് മത്സരങ്ങളുടെ ഫൈനൽ ജഡ്ജിംഗ് പ്രക്രിയയുടെ ഭാഗമായിട്ടുള്ളവരുടെയും മത്സര രചനകൾ പരിഗണിക്കുന്നതല്ല.

🐾  6. മത്സര രചനകൾ, എഴുത്താളിന്റെ പേര് വെയ്ക്കാതെ DTP ചെയ്ത് PDF ഫോർമാറ്റിൽ  arts1213hyd@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് താഴെ പറയുന്ന വിധം അയക്കേണ്ടതാണ്.

ഒരേ മെയിലിൽ, താഴെ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ 3 അറ്റാച്ച്മെൻ്റ് ആയി അയക്കുക.

അറ്റാച്ച്മെൻ്റ്  1: DTP ചെയ്ത് PDF ഫോർമാറ്റിലുള്ള രചന (രചയിതാവിൻ്റെ പേര്, നമ്പർ, മറ്റ് സൂചനകൾ രചനയിൽ ഉണ്ടാകരുത്)
അറ്റാച്ച്മെൻ്റ്  2: രചയിതാവിൻ്റെ പേര്, മേൽവിലാസം, വാട്ട്സാപ്പ് നമ്പർ (വാട്ട്സാപ്പ് നമ്പർ നിർബന്ധമാണ്)
അറ്റാച്ച്മെൻ്റ്  3: രചയിതാവിൻ്റെ സമീപകാല ഫോട്ടോ

(വ്യക്തിവിശേഷങ്ങൾ, മുൻകാലത്ത് ലഭിച്ച പുരസ്കാരങ്ങൾ, പദവികൾ തുടങ്ങിയ വിവരങ്ങൾ ദയവായി ഉൾപ്പെടുത്തരുത്)

🐾  7. രചനകൾ എഴുത്തുകാരുടെ സ്വന്തം മെയിൽ ഐഡിയിൽ നിന്ന് അയക്കേണ്ടതാണ്. കൃതികൾ അയച്ചതിന് ശേഷമുള്ള ആശയ വിനിമയങ്ങൾ വാട്ട്സാപ് ബ്രോഡ്കാസ്റ്റിംഗിലൂടെ മാത്രമായിരിക്കും. “അ” ഹൈദരാബാദ് ഔദ്യോഗിക വാട്ട്സാപ്പ് നമ്പർ (9912963570) രചയിതാക്കൾ സേവ് ചെയ്യേണ്ടതാണ്.

🐾  8. മത്സരത്തിൽ അവസാന തീരുമാനം എടുക്കാനുള്ള അവകാശം ARTS ഹൈദരാബാദിൽ മാത്രം നിക്ഷിപ്തമായിരിക്കും.

🐾  9. വിജയികൾ ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് പുരസ്കാരങ്ങൾ കൈപ്പറ്റേണ്ടതാണ്.

🐾  10. രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി, സമയം : *ഒക്ടോബർ 04, 2025, ശനിയാഴ്ച, വൈകീട്ട് 5 മണി* വരെ മാത്രം.

🐾  11. എൻട്രി ഫീ / പ്രായപരിധി ഇല്ല.


Alphabets Realistic Thoughts Society (ARTS)
(Reg No.1213/2019)
”അ” ഹൈദരാബാദ്

9912963570
7799800338
9346450787
9440167367

error: Content is protected !!