പരീക്ഷാ കമ്മീഷണറുടെ വാർത്താക്കുറിപ്പ്

പരീക്ഷാഭ വന്‍ നടത്തുന്ന ഡി. എല്‍.എഡ് (ജനറല്‍) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ലോക്ഡൗണിന്റെ സാഹചര്യത്തില്‍ 07/07/2021 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2020 നവംബര്‍ മാസം നടത്തേണ്ടിയിരുന്നതും എന്നാല്‍ കോവിഡ്-19 ന്റെ പശ്ചാത്തല ത്തില്‍ മാറ്റി ഫെബ്രുവരി 2021 നടത്തപ്പെട്ടതുമായ ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2021 ല്‍ നടത്തുന്ന രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21/06/2021 വരെ നീട്ടിയിരിക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാ കമ്മീഷണറുടെ കാര്യാലയം,
പരീക്ഷാ ഭവന്‍, പൂജപ്പുര

25 Views