നഴ്‌സസ് ദിനം ആചരിച്ചു

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന നഴ്‌സുമാരെ അനുമോദിച്ചു കൊണ്ട് പട്ടം എസ്.യു.ടി ആശുപത്രിയില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിച്ചു. എസ് യു ടി ആശുപത്രിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മികച്ച സേവനമൊരുക്കുന്നതില്‍ നഴ്‌സുമാരുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നഴ്‌സസ് ദിന സന്ദേശത്തില്‍ പറഞ്ഞു. തിരി തെളിയിക്കല്‍, നഴ്‌സുമാരുടെ പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. മികച്ച സേവനം കാഴ്ച്ച വച്ച നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ നിര്‍േദ്ദശങ്ങള്‍ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. നഴ്‌സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ,് മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്ര പൊതുവാള്‍, സി. എല്‍. ഒ. രാധാകൃഷ്ണന്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

9 Views