ഓൺലൈൻ ക്ളാസുകൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കോവിടിന്റെ പശ്ചാത്തലത്തിൽ രണ്ടാം വർഷവും ഓൺലൈൻ സംവിധാനത്തിലൂടെ പഠനം തുടരാൻ നിർബന്ധിതരായ കുട്ടികളുടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പ്രശസ്ത സൈക്കോളജിസ്റ് വാണി ദേവി അനന്തപുരി ഓൺലൈൻ നു വേണ്ടി തയ്യാറാക്കിയ കുറിപ്പ്.

വീണ്ടും ഒരു സ്‌കൂള്‍ കാലം കൂടി…
ഒരു പുതിയ അദ്ധ്യയന വര്‍ഷം ഇന്നാരംഭിച്ചു. രണ്ട് വര്‍ഷം മുന്‍പ് വരെ പുതിയ ഉടുപ്പും പുതുമണം മാറാത്ത പുസ്തകങ്ങളുമായി പുത്തന്‍ കൂട്ടുകാരെ കാണാന്‍ സന്തോഷത്തോടെ തുള്ളിച്ചാടി പോയിരുന്ന കുട്ടികള്‍…. ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ കൗതുകവും അമ്മയുടെ കരവലയത്തിന്റെ സുരക്ഷയില്‍ നിന്നും ആദ്യമായി അകന്നു നില്‍ക്കേണ്ടി വരുന്നതിന്റെ ആശങ്കകളും… കണ്ണിലൂടെ അണപൊട്ടി ഒഴുകുന്ന കണ്ണുനീരുമായി എത്തുന്ന കുരുന്നുകള്‍… അവരെ സന്തോഷിപ്പിക്കാനും സാന്ത്വനിപ്പിക്കാനുമായി നടത്തുന്ന പ്രവേശനോത്സവങ്ങള്‍… ആരവങ്ങളും ചിണുങ്ങലുകളും…. സ്‌കൂളില്‍ തന്റെ കുഞ്ഞ്, ആദ്യ ദിവസം എങ്ങനെയെന്നതു കാണാന്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്ന രക്ഷിതാക്കളും നിറഞ്ഞ സ്‌കൂള്‍ അങ്കണങ്ങള്‍……
എന്നാല്‍ ഈ പതിവു കാഴ്ചകളൊക്കെ തെറ്റിച്ചാണ് ഇന്ന് ഒരു കൂട്ടം കുരുന്നുകളെ കൂടി Digital ലോകത്തേക്ക് കൈപിടിച്ച് നടത്തിയിരിക്കുന്നത്. ഡിജിറ്റല്‍ അധ്യയനം നടക്കുമ്പോഴും കുഞ്ഞുങ്ങള്‍ അക്ഷരലോകത്തേക്ക് കടക്കുമ്പോഴും അവര്‍ക്ക് നഷ്ടപ്പെടുന്നത് സാമൂഹിക ഇടപെടലിന്റെ ആദ്യ പാഠങ്ങളാണ്. ഈ Digital ലോകത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടികൊണ്ട് പോകുമ്പോള്‍
രക്ഷിതാക്കള്‍ ശ്രദ്ധികേണ്ടതും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതുമായ കാര്യങ്ങളും ഏറെയാണ്.
ഏറ്റവും പ്രധാനം Screen ഉപയോഗം എന്തിന്, എങ്ങനെ എന്നുളളതാണ്.
ഉത്തരവാദിത്വത്തോടെ Screen ഉപയോഗിക്കുക. എന്ത് ആവശ്യത്തിനാണോ നിങ്ങള്‍ കുട്ടികള്‍ക്ക് Screen അനുവദിച്ചത് അതായത് പഠനത്തിനാണെങ്കില്‍ അതിനായി മാത്രം ഉപയോഗിക്കുക. അത് പതിയെ പാട്ട് കേള്‍ക്കാനും video കാണാനും, Game കളിക്കുന്നതിനും ഒക്കെ ആയി മാറാതിരിക്കാന്‍ ആദ്യ ദിവസം മുതല്‍ തന്നെ പഠനം കഴിഞ്ഞാല്‍ Screen off ആക്കി മാറ്റിവയ്കണം എന്നൊരു ശീലം കൊണ്ട് വരേണ്ടതുണ്ട്.
കഴിയുമെങ്കില്‍ Mobile നെ കാളും, tab ന്നെക്കാളും പഠനത്തിന് ലാപ്‌ടോപ് തന്നെയാണ് ആണ് നല്ലത്. എന്നാല്‍ എല്ലാവര്‍ക്കും സാമ്പത്തികമായി Laptop വാങ്ങാന്‍ സാധിക്കണം എന്നില്ല.
അങ്ങനെയെങ്കില്‍ Mobile, tab എന്നിവ ഉപയോഗിക്കുമ്പോള്‍ കൃത്യമായി Mobile stand -ല്‍ കണ്ണിന് നേരെ വച്ച് തന്നെ ഉപയോഗിക്കാന്‍ ശീലിപ്പിക്കേണ്ടതാണ്. മേശയും കസേരയും പഠനത്തിനായി ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. കിടന്നോ, കട്ടിലിലില്‍ ഇരുന്നോ ക്ലാസ്സ് കേള്‍ക്കാന്‍ അനുവദിക്കരുത്.
ഏറ്റവും കുറഞ്ഞ screen brightness ഉപയോഗിക്കുന്നതും ശീലിപ്പിക്കേണ്ടതാണ്. Speakerന് പകരം Head set ഉപയോഗിക്കുണ്ടെങ്കില്‍ ഇയര്‍ പ്ലഗ്ഗുകള്‍ ഒഴിവാക്കുക. ചെറിയുടെ പുറമെ കവര്‍ ചെയ്തിരിക്കുന്ന Head set മാത്രം ഉപയോഗിക്കുക. കുട്ടികള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി ക്രമീകരിച്ചവ ഉപയോഗിക്കാന്‍ പറ്റിയാല്‍ അതാണ് ഉത്തമം.
കുട്ടികള്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്ന സമയം മുതിര്‍ന്നവര്‍ പരമാവധി കൂടെ ഇരിക്കാന്‍ ശ്രമിക്കുക. Note book ല്‍ എഴുതാന്‍ കൊടുക്കുന്നവ കഴിയുമെങ്കില്‍ വീട്ടില്‍ ഒരു Board വെച്ച് അതിലോ അല്ലെങ്കില്‍ വേറൊരു പുസ്തകത്തില്‍ എഴുതി നല്‍കുകയോ ചെയ്യുക. screen നോക്കി എഴുതുന്നതിലും ആരോഗ്യകരം ആയിരിക്കും ഇത്.
മുറിയിലെ പ്രകാശം, മറ്റു ശബ്ദങ്ങള്‍ എന്നിവ ക്രമീകരിക്കുക.
ക്ലാസില്‍ കയറുന്നതിന് മുന്‍പ് ഭക്ഷണം കഴിച്ചിരിക്കണം. വീട്ടിലാണല്ലോ എന്നു കരുതി ക്ലാസിന് തൊട്ട് മുന്‍പ് ഉണര്‍ന്ന് നേരെ ക്ലാസ്സില്‍ കയറാം എന്ന തോന്നല്‍ ഉണ്ടാക്കാതെ പ്രഭാത കര്‍മ്മങ്ങള്‍ ഒക്കെ ചിട്ടയായി തന്നെ ചെയ്ത് മാനസീകമായി ക്ലാസ്സില്‍ കയറാനുള്ള തയ്യാറെടുപ്പ് നടത്തേണ്ടതാണ്.
കുട്ടികളുടെ കൂടെ ഇരുന്ന് class കേള്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് പഠിപ്പിക്കുന്ന രീതിയില്‍പല തെറ്റ് കുറ്റങ്ങളും ഒരു പക്ഷെ കണ്ടെത്താന്‍ പറ്റിയെന്ന് വരും. എന്നാലും ഒരു കാരണവശാലും അധ്യാപകരുടെ കുറ്റം കുട്ടികളുടെ മുന്നില്‍ വച്ച് ചര്‍ച്ച ചെയ്യുകയോ കുട്ടികളോട് പറയുകയോ ചെയ്യരുത്. ക്ലാസ്സിലെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയും അരുത്. മറ്റു കുട്ടികളുമായി ചങ്ങാത്തം കൂടാനുള്ള അവസരം അധ്യാപകര്‍ മുന്‍കൈ എടുത്ത് നല്‍കേണ്ടതും അത്യാവശ്യമാണ്. അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ രക്ഷിതാക്കള്‍ തന്നെ മുന്‍ കൈ എടുത്ത് ക്ലാസ്സിലെ മറ്റു കൂടികളുടെ രക്ഷിതാക്കളുമായി ബന്ധം വയ്ക്കുകയും കുട്ടികള്‍ തമ്മില്‍ ചങ്ങാത്തം കൂടുന്നതിനുള്ള അവസരം ഒരുക്കേണ്ടതുമാണ്.
പഠനത്തോടൊപ്പം കളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനും കുഞ്ഞുങ്ങളെ ശീലിപ്പിക്കണം.
പഠനത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ അല്ലെങ്കില്‍ ടാബില്‍ പേരന്റ് കണ്‍ട്രോള്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണം. കുട്ടിയുടെ പ്രായം അനുസരിച്ച് മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് അതിലൂടെ സാധിക്കും.
വാണിദേവി
Psychologist

Founder Director Enlight Center for Holistic Development
16 Views