ഓൺലൈൻ പഠനം: ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചു

സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണു സർവെ നടത്തിയത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ 179 വിദ്യാർഥികളും 89 അധ്യാപകരും 117 രക്ഷകർത്താക്കളും പങ്കെടുത്തു.

സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിക്കുന്നു.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണു പഠനം നടത്തിയത്. ലൊയോള കോളേജിലെയും ഇഗ്‌നോ സെന്ററിലെയും എം.എസ്.ഡബ്‌ള്യു. വൊളന്റിയർമാരും സഹകരിച്ചു. പഠന റിപ്പോർട്ടിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും കളക്ടർ സമർപ്പിച്ചു.

46 Views