കോവിഡ് പ്രതിരോധത്തിനായി ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസുകൾ

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്‌സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് പോസിറ്റിവായ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം.

ആംബുലൻസ് ക്രമീകരണത്തിനു രണ്ട് നോഡൽ ഓഫിസർമാരെ നിയമിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലുക്കുകൾക്കായി അജയകുമാറിനെ(നം: 9497001178) നോഡൽ ഓഫിസറായും ഡോ. സ്റ്റാൻലിയെ(നം. 9846083994) ചാർജ് ഓഫിസറായും നിയമിച്ചു. നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്കായി കെ.പി. ജയകുമാറിനെ(നം. 9447027556) നോഡൽ ഓഫിസറായും ഡോ. അജേഷിനെ(നം. 9496466891) ചാർജ് ഓഫിസറായും നിയമിച്ചു. പൊതുജനങ്ങൾക്കു സേവനങ്ങൾക്കായി 1077 എന്ന നമ്പറിലോ 0471 2477088, 2471088, 9188610100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.