‘പാതാളക്കരണ്ടി’ ഇന്ന് യൂട്യൂബ് റിലീസ് ആയി

അജയ് ശിവറാം സംവിധാനം ചെയ്ത ‘പാതാളക്കരണ്ടി’ ഇന്ന് യൂട്യൂബ് റിലീസ് ആയി. പാതാളക്കരണ്ടിയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത് പ്രശസ്ത സാഹിത്യകാരനായ ഡോ എം രാജീവ് കുമാർ ആണ്. ക്യാമറാമാൻ കൃഷ്ണൻ വി സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ദൃശ്യഭംഗി കാണികളെ പിടിച്ചിരുത്തുന്നുണ്ട്.

മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം കണ്ടെത്താൻ പ്രയാസമുള്ളൊരു കാലത്തിൽ അകപ്പെട്ടവരാണ് നാം. ജീവിക്കാനുള്ളവയെ മാത്രം പൊക്കിയെടുക്കൊന്നൊരു പാതാളക്കരണ്ടിക്ക് ജീവിതമാകുന്ന കിണറിന്റെ അടിത്തട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ എന്തൊക്കെയുണ്ട്? മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോൾ കൂടെ ഒരു മൃഗത്തിന്റെ സാന്നിധ്യവും അറിയുന്നു.

മനുഷ്യബന്ധങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന അസാധാരണമായൊരു പാതാളക്കരണ്ടിയുടെ കഥ.

പാതാളക്കരണ്ടിയിലെ അഭിനേതാക്കൾ MR ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ, മുരുഗൻ, ബൈജു മുതുനെശൻ, ലാൽ പ്രഭാത് ബി, മിനി ചന്ദ്രൻ, കല്യാണി, ചന്ദ്രൻ, ഗിരീഷ് എന്നിവരാണ്.

സിനിമയുടെ യൂട്യൂബ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

12 Views