കോവിഡ്-19 കുത്തിവയ്പ്പിനുള്ള സ്ലോട്ട് കണ്ടെത്താന്‍ വാക്‌സിന്‍ ഫൈന്‍ഡറുമായി പേടിഎം

* ഫൈന്‍ഡറിലൂടെ ഇന്ത്യയിലെ 780 ജില്ലകള്‍ ട്രാക്ക് ചെയ്ത് സ്ലോട്ട് ലഭ്യത ഒരിടത്ത് നല്‍കുന്നു
* സ്ഥലവും പ്രായവും അടിസ്ഥാനമാക്കി വാക്‌സിന്‍ സ്ലോട്ട് ഫില്‍റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു
* പുതിയ സ്ലോട്ടുകള്‍ ലഭ്യമാകുമ്പോള്‍ അറിയിക്കുന്നു
* രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപോയിന്റ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു
* തന്നെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിനായി കോവിന്‍ ആപ്പില്‍ സ്ലോട്ട് ബുക്ക് ചെയ്യുക
* ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു

 
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറില്‍ കോവിഡ്-19നെതിരായ വാക്‌സിന്‍ ഫൈന്‍ഡര്‍ അവതരിപ്പിച്ചു. വിവിധ പ്രായത്തിലും (18 മുതല്‍ അല്ലെങ്കില്‍ 45 മുതല്‍) വ്യത്യസ്ത പിന്‍കോഡുകളില്‍ അല്ലെങ്കില്‍ ജില്ലകളിലുമുള്ള പൗരന്മാര്‍ക്ക് നിശ്ചിത തീയതികളില്‍ വാക്‌സിനെടുക്കാന്‍ ലഭ്യമായ സ്ലോട്ടുകള്‍ കണ്ടെത്താന്‍ പ്ലാറ്റ്‌ഫോം സഹായിക്കും. അടുത്ത ഭാവിയിലേക്ക് സ്ലോട്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെങ്കില്‍ സ്ലോട്ട് ലഭ്യമാകുന്ന സമയത്ത് മുന്നറിയിപ്പ് നല്‍കുന്ന ഓപ്ഷനും ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ സ്ലോട്ട് ലഭ്യമാകുന്നുണ്ടോയെന്ന് തുടര്‍ച്ചയായി പരിശോധിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഈ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഒഴിവാക്കാം. കോവിന്‍ എപിഐയിലെ നില അനുസരിച്ച് യഥാര്‍ത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാറ്റ ലഭ്യമാകുന്നത്.
വാക്‌സിന്‍ സെന്ററുകളിലെ തിരക്ക് ഒഴിവാക്കി കൃത്യസമയത്ത് പരമാവധി പൗരന്മാരെ വാക്‌സിനെടുക്കാന്‍ സഹായിക്കുകയാണ് സേവനത്തിന്റെ ലക്ഷ്യം. മെയ് ഒന്നു മുതലാണ് കേന്ദ്ര സര്‍ക്കാര്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കായി ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. വാക്‌സിനേഷനിലൂടെയും തന്ത്രപരമായ ലോക്ക്ഡൗണിലൂടെയും രാജ്യത്തെ കോവിഡ് വ്യാപനം വേഗത്തില്‍ കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും. പേടിഎം ആപ്പിലെ കോവിഡ്-19 വാക്‌സിന്‍ ഫൈന്‍ഡറിലൂടെ ഉപയോക്താവിന് ഒരു പരിധിവരെ ബുദ്ധിമുട്ടില്ലാതെ നേരിട്ട് സ്ലോട്ട് നേടി ഏറ്റവും പെട്ടെന്ന് കുത്തിവയ്പ്പ് എടുക്കാനാകും.
ഏറ്റവും അടുത്ത സ്ഥലത്തെ കോവിഡ് വാക്‌സിന്‍ സ്ലോട്ട് ലഭ്യത കണ്ടെത്താനും സ്ലോട്ട് ലഭ്യമാകുമ്പോള്‍ അറിയിപ്പു ലഭിക്കാനുമുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി എല്ലാവരും ശരിയായ ട്രാക്കിലൂടെ നീങ്ങിയാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാകൂവെന്നും മാരകമായ വൈറസിനെതിരെ ഒരുമിച്ച് പ്രതിരോധം തീര്‍ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പേടിഎം വക്താവ് പറഞ്ഞു. 

11 Views