മാതൃദിനത്തിൽ ‘തായ്‌മടി’ യുമായി രഘുപതി

ഇന്ന് ലോക മാതൃദിനം. സ്വന്തം വിയർപ്പിന്റെ ഉപ്പുരസം കൊണ്ട് കുടുംബജീവിതം മധുരമാക്കി തീർക്കുന്ന മഹാകാവ്യം അമ്മ. സ്വപ്നങ്ങളും പരാതികളും പരിഭവങ്ങളും ഒളിപ്പിച്ചു വയ്ക്കാൻ പറ്റുന്ന മഹാ ഹൃദയം അമ്മ.

ലോകമാതൃദിനമായ ഇന്ന് അമ്മമാരുടെ നിസ്വാർത്ഥ സേവനത്തെ ഓർമിക്കാനായി പ്രശസ്ത സംഗീത സംവിധായകൻ രഘുപതി പൈ സംഗീതം നൽകിയ ‘തായ്മടി’ എന്ന തമിഴ് മ്യൂസിക് ആൽബം പുറത്തിറങ്ങി.

അമ്മയുടെ മടിത്തട്ടിൽ സുരക്ഷിതരായിരുന്ന സുന്ദര കാലത്തെ ഗൃഹാതുരയുടെ കൂട്ടുപിടിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഗാനമാണിത്.

റിതംഇൻ സൂത്സ്‌ ആണ് നിർമ്മാണം, സംഗീതം രഘുപതി പൈ, വരികൾ: കാർത്തിക്, ഗായകൻ: രാമാനന്ദ് രോഹിത്, ഡയറക്ടർ: പ്രതീഷ് ലാൽ, ചീഫ് അസ്സോസിയേറ്റ് : റെജു ആർ. പിള്ള, ക്യാമറ: വിധു നാരായണൻ, എഡിറ്റിംഗ്: സുരേഷ് കൃഷ്ണ.

മ്യൂസിക് ആൽബത്തിൽ അഭിനയിച്ചവർ: സുരേഷ് കൃഷ്ണ, മാസ്റ്റർ മാധവ് എസ് പ്രഭു, പ്രജില, സൂരജ്, ലാൽ, നിസാം, രഞ്ജിനി, പ്രതീഷ് ലാൽ.

22 Views