മഹാമാരിയെത്തുടർന്നു അടച്ചിട്ടിരിക്കുന്ന ഫോട്ടോഗ്രാഫി-വിഡിയോഗ്രഫി അനുബന്ധ തൊഴിൽ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുക

കോവിഡ് മഹാമാരിയെത്തുടർന്നു അടച്ചിട്ടിരിക്കുന്ന ഫോട്ടോഗ്രാഫി-വിഡിയോഗ്രഫി അനുബന്ധ തൊഴിൽ സ്ഥാപനങ്ങൾ, ആഴ്‌ചയിൽ 3 ദിവസമെങ്കിലും തുറന്നുപ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനുവേണ്ടി ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സൂചന സമരം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തപ്പെട്ടു. കേരളത്തിലെ 25000 -ൽപരം വരുന്ന ഫോട്ടോഗ്രാഫർമാരും, അനുബന്ധ തൊഴിൽചെയ്യുന്നവരും, അവരുടെ ആശ്രിതരുമായി ലക്ഷക്കണക്കിനുവരുന്ന ആളുകളുടെ ഉപജീവനം നഷ്ടപ്പെടുകയും, മറ്റിതര തൊഴിൽചെയ്യുന്ന വിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങളൊന്നും ഈ മേഖലയിൽ ലഭിക്കാത്തതും, ഈ വിഭാഗക്കാരെ നിത്യ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലേക്ക് മാറുകയുണ്ടായി. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാൻ കേരളത്തിലെ 140 MLA മാർക്കും നിവേദനം സമർപ്പിക്കുകയും, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തുകയും ചെയ്തിട്ടും ഫലം കാണാത്തതിനാലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഈ സമരം നടത്തേണ്ടിവന്നതെന്നു പ്രസ്തുത സമരത്തിൽ പങ്കെടുത്തുകൊണ്ട് സംഘടനയുടെ പ്രസിഡന്റ് കുമാർ വിബ്‌ജിയോർ അറിയിച്ചു . AKPA സംഘടനയുടെ ജില്ലാ സെക്രട്ടറി അഡ്വ. സതീഷ് വസന്ത്, സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട്, ജില്ലാ അംഗങ്ങളായ സതീഷ് ശങ്കർ, സതീഷ് കവടിയാർ, RV മധു, സനൽകുമാർ, MA ഹസ്സൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തിരു: ജില്ലാ കളക്ടർ നവജ്യോത് ഘോഷിന് സ്റ്റുഡോയികൾ തുറക്കാനുള്ളതും, നമ്മുടെ ആവശ്യങ്ങളുള്ള നിവേദനം , സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് കൊടുക്കുന്നു, സമീപം ജില്ലാ സെക്രട്ടറി Adv. സതീഷ് വസന്ത്.
13 Views