കോവിഡ് ബാധിച്ച് റവന്യു ഉദ്യോഗസ്ഥ അന്തരിച്ചു

റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്‌ന എ.ആര്‍(48) കോവിഡ് ബാധിച്ച് അന്തരിച്ചു. കേശവദാസപുരം സ്വദേശിനിയാണ്. പൊതുമരാമത്ത് വകുപ്പ് സതേണ്‍ സര്‍ക്കിളില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മണക്കാട് വലിയപള്ളിയില്‍ അടക്കം ചെയ്തു. സജ്‌നയുടെ ഭര്‍ത്താവ് ഒരുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. രണ്ടു മക്കളുണ്ട്.

9 Views