ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്നും നാളെയും (ജൂൺ 04, 05) കേരള-കർണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്നും നാളെയും (ജൂൺ 04, 05) കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലും ജൂൺ എട്ടു വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിപ്പ്. അതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും അറിയിപ്പിൽ പറയുന്നു.

11 Views