സച്ചി ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ; എസ്. എൻ.സുധീർ മികച്ച ഡയറക്ടർ

വിംഗിൾസ് എന്റർടൈൻമെന്റ് ലണ്ടനും കലാഞ്ജലി ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സച്ചി ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി അവാർഡുകളുടെ ഫലം പ്രഖ്യാപിച്ചു.

കാർഷികതയും കലയും ഒന്ന് ചേരുന്ന “ഓർഗാനിക് തിയേറ്റർ ” മികച്ച ഡോക്യുമെന്ററി ആയും ഇതിന്റെ സംവിധായകൻ എസ്. എൻ.സുധീർ മികച്ച ഡോക്യുമെന്ററി ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയർമാൻമാരായ ശ്രീ പ്രമോദ് പയ്യന്നൂർ, അയിലം ഉണ്ണികൃഷ്ണൻ എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് വെച്ച് അവാർഡ് ദാന ചടങ്ങ് നടക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ സൗമ്യ സുകുമാരൻ അറിയിച്ചു.

കാർഷികതയും കലയും ഒന്ന് ചേരുന്ന സുധീറിന്റ “ഓർഗാനിക് തിയേറ്റർ ” ആണ് മികച്ച ഡോക്യുമെന്ററി. കഷ്ടപ്പാടിനുള്ള അംഗീകരമാണ് ഈ അവാർഡ് എന്ന് എസ് എൻ സുധീർ അനന്തപുരിയോട് ഓൺലൈനിനോട് പറഞ്ഞു.

90 Views