ശംഖുമുഖം – എയർപോർട്ട് റോഡിൽ യാത്രാ നിരോധനം

രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം – എയർപോർട്ട് റോഡിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വാഹന യാത്രയ്ക്കും കാൽനട യാത്രയ്ക്കും നിരോധനം ബാധകമാണ്. ശംഖുമുഖം – എയർപോർട്ട് റോഡ് പുനർ നിർമിക്കന്നതുവരെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കുള്ള യാത്രയ്ക്ക് ഈഞ്ചയ്ക്കൽ – എയർപോർട്ട് റോഡ് ഉപയോഗിക്കാമെന്നും കളക്ടർ അറിയിച്ചു.

12 Views