പഠന ആവശ്യത്തിനായി സ്മാർട്ഫോണുകൾ വിതരണം ചെയ്തു

സാമ്പത്തികമായി വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സ്മാർട്ഫോണുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വാഴോട്ടുകോണം മണ്ഡലത്തിലെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായ നസീറിന്റെ മകൻ നാദിർഷ, പിറ്റിപി മണ്ഡലത്തിലെ അപ്പുവിൻ്റെ സഹോദരിയുടെ മകൾ, ശാസ്തമംഗലത്ത് ഇടപ്പഴഞ്ഞിയിൽ താമസിക്കുന്ന പ്രകാശൻ്റെ മകൾ, കുന്നുകുഴി യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി ബിജുവിൻ്റെ മകൻ ശ്രീക്കുട്ടൻ തുടങ്ങിയവർക്ക് യൂത്ത് കോൺഗ്രസ് നേതാവ് ഷൈജു തോട്ടരികത്ത് സ്പോൺസർ ചെയ്ത സ്മാർട്ട്ഫോണുകൾ ശ്രീ ചാണ്ടി ഉമ്മൻ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി) വിതരണം ചെയ്തു.

ചടങ്ങിൽ എൻ.എസ് ഷാജി കുമാർ, മധുചന്ദ്രൻ ഡിസിസി അംഗങ്ങളായ വെള്ളെക്കടവ്, വേണുകുമാർ വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, ഇടപ്പഴഞ്ഞി ഗോപൻ, ശാസ്തമംഗലം വിജയൻ, മുൻ കൗൺസിലർ അനിത, മഹിളാ കോൺഗ്രസ് നേതാവ് ഗായത്രി, വാർഡ് പ്രസിഡന്റ് പ്രശസ്ത്, അസംബ്ലി പ്രസിഡന്റ് ഹരിശങ്കർ, വൈസ് പ്രസിഡന്റ് ശാസ്തമംഗലം സുനിൽ, മുൻ അസംബ്ലി വൈസ് പ്രസിഡന്റ് സുജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അഖില, നീതു ജില്ലാ സെക്രട്ടറി ഷാലിമാർ, അസംബ്ലി വൈസ് പ്രസിഡന്റ് കരുൺ കുറവൻകോണം, ജനറൽസെക്രട്ടറി വിജിത് കുമാർ ശാസ്തമംഗലം, പേരൂർക്കട മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ മധു തുടങ്ങിയവർ പങ്കെടുത്തു.

145 Views