സൗണ്ട്സ് അസോസിയേഷൻ വട്ടിയൂർക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷൻ വട്ടിയൂർക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത് പ്രശസ്ത ഗായകൻ ഡോ : പന്തളം ബാലൻ ധർണ ഉദ്ഘാടനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിപാടികൾക്ക് മൈക്ക് പെർമിഷൻ അനുവദിക്കുക, അംഗങ്ങൾക്ക് ധനസഹായം നൽകുക, ക്ഷേമനിധി അനുവദിക്കുക, മൈക്ക് സെറ്റുകാരുടെ ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കുക,
പെൻഷൻ അനുവദിക്കുക, തിരിച്ചടവിന് സാവകാശം ലഭിക്കുന്ന വായ്പകൾ അനുവദിക്കുക, വാഹനങ്ങൾക്ക് ടാക്സ് ഇളവനുവദിക്കുക തുടങ്ങിയ ആവിശ്യകൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത് കോവിഡ് മാനദണ്ഡപ്രകാരം നടന്ന ധർണയിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വട്ടിയൂർക്കാവ് വിനോദ് സ്വാഗതം പറഞ്ഞു,തുടർന്ന് തിട്ടമംഗലം ഹരി,
രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.

129 Views