സപ്ലൈകോ സേവനം വീട്ടുപടിക്കൽ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് സപ്ലൈകോ തുടക്കം കുറിച്ചു. സപ്ലൈകോയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പഴവങ്ങാടി, ശ്രീകാര്യം പീപ്പിൾസ് ബസാറുകളിലും നാലാഞ്ചിറ സൂപ്പർ മാർക്കെറ്റിലുമാണ് ഈ സേവനം ലഭിക്കുക.

ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓർഡറുകൾ അന്നു വൈകുന്നേരത്തിനുള്ളിൽ വീടുകളിലെത്തിക്കും. 20 കിലോ വരെയുള്ള സാധനങ്ങൾ ഫോൺ നമ്പരിൽ വിളിച്ചോ അല്ലെങ്കിൽ വാട്സാപ്പ് സന്ദേശം അയച്ചോ ഓർഡർ ചെയ്യാം. രണ്ടു കിലോമീറ്റർ വരെ 40 രൂപയും അഞ്ച് കിലോമീറ്റർ വരെ 60 രൂപയും അഞ്ചു മുതൽ പത്ത് കിലോമീറ്റർ വരെ 100 രൂപയുമാണ് സർവീസ് ചാർജ്.

സബ്‌സിഡി സാധനങ്ങൾ ഡോർ ഡെലിവറിയിലൂടെ ലഭിക്കില്ലെങ്കിലും ഇവ വിപണിവിലയിലും കുറഞ്ഞ നിരക്കിൽ വാങ്ങാം.സാധനങ്ങൾ ഓർഡർ ചെയ്യാൻ ഉപഭോക്താക്കൾ ബന്ധപ്പെടേണ്ട നമ്പരുകൾ;പഴവങ്ങാടി പീപ്പിൾസ് ബസാർ:9447419523,ശ്രീകാര്യം പീപ്പിൾസ് ബസാർ:9447090370,നാലാഞ്ചിറ സൂപ്പർ മാർക്കറ്റ്:9496828150.

4 Views